Skip to main content

മാർക്കറ്റ് മിസ്റ്ററി-മാർക്കറ്റിംഗിനെക്കുറിച്ചുള്ള  വർക്ക്ഷോപ്പ്

മാർക്കറ്റിംഗ് മേഖലയിൽ കൂടുതൽ പ്രാവീണ്യം നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിൻ്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിട്യട്ട് ഫോർ എൻ്റർപ്രണർഷിപ്പ് ഡവലപ്മെൻ്റ് (KIED), 3 ദിവസത്തെ 'മാർക്കറ്റ് മിസ്റ്ററി' വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. 

മാർച്ച് 19 മുതൽ 21 വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. എം എസ് എം ഇ മേഖലയിലെ സംരംഭകർ / എക്സിക്യൂട്ടീവ്‌സ് എന്നിവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. മാർക്കറ്റ് ഐഡന്റിഫിക്കേഷനും സ്കോപ്പിംഗും, മാർക്കറ്റ് സെഗ്മെന്റേഷൻ, മാർക്കറ്റിംഗ് പ്രവർത്തനങ്ങൾ, ലീഡ് പരിവർത്തന പ്രക്രിയ, ഡിജിറ്റൽ മാർക്കറ്റിംഗും സോഷ്യൽ മീഡിയ ഇടപെടലുകളും, എ ഐ പ്രാപ്തമാക്കിയ മാർക്കറ്റിംഗ് ടൂളുകളിലേക്കുള്ള ആമുഖം, ഇ- കൊമേഴ്സിൽ ഉൽപ്പന്നങ്ങളുടെ ഓൺബോർഡിംഗ്, മാർക്കറ്റിംഗിൽ ആശയവിനിമയത്തിന്റെ പ്രാധാന്യം, ടീം ബിൽഡിംഗ് ആ൯്റ് മാനേജ്മെന്റ് തുടങ്ങിയ നിരവധി വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2,950 രൂപയാണ് 3 ദിവസത്തെ പരിശീലനത്തിൻ്റെ ഫീസ് (കോഴ്സ്ഫി, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജിഎസ് ടി ഉൾപ്പടെ). താമസം ആവശ്യമില്ലാത്തവർക്ക് 1,200 രൂപയാണ് 3 ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ടവർക്ക് 1,800 രൂപ താമസം ഉൾപ്പെടെയും, 800 രൂപ താമസം കൂടാതെയുമാണ് പരിശീലനത്തിന്റെ ഫീസ്. 

പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ കീഡിൻ്റെ വെബ്സൈറ്റ് സന്ദർശിക്കുക. മാർച്ച് 15 ന്  ഓൺലൈനായി തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0484 2532890/0484 2550322/9188922800.

date