Skip to main content

അവധിക്കാല ചിത്രകലാപഠനം

വാസ്തുവിദ്യാഗുരുകുലത്തില്‍ അവധിക്കാല ചിത്രകലാപഠനം ''നിറച്ചാര്‍ത്ത് കോഴ്‌സിന്റെ 2024 ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു.. ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളെ ജൂനിയര്‍ വിഭാഗത്തിലും എട്ടാം ക്ലാസ്സ് മുതലുള്ള വിദ്യാര്‍ഥികളെ സീനിയര്‍ വിഭാഗത്തിലും ഉള്‍പ്പെടുത്തി രണ്ടു ബാച്ചുകളായാണ് കോഴ്‌സുകള്‍. ജൂനിയര്‍ വിഭാഗത്തിന് 2500 രൂപയും, സീനിയര്‍ വിഭാഗത്തിന് 1000 രൂപയുമാണ് ഫീസ്.  

തിരുവനന്തപുരത്തും അറ•ുളയിലുമായാണ് പുതിയ ബാച്ചുകള്‍. ഏപ്രില്‍-മെയ് മാസങ്ങളിലെ 25 പ്രവൃത്തിദിനങ്ങളിലായാണ് കോഴ്സുകള്‍ നടത്തുന്നത്. ആഴ്ച്ചയില്‍ 3 ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഒന്ന് വരെയാണ് ക്ലാസുകള്‍. . അവസാനതീയതി- മാര്‍ച്ച് 30. www.vasthuvidyagurukulam.com മുഖേന അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്.എക്‌സിക്യുട്ടീവ് ഡയറക്ടര്‍ വാസ്തുവിദ്യാഗുരുകുലം ആറ•ുള, പത്തനംതിട്ട, പിന്‍- 689533. ഫോണ്‍- 9188089740, 9446134419, 9072556098, 9605046982, 9188593635.  

date