Skip to main content

സിറ്റിംങ് നടത്തി

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഗ്രാമയാത്രയുടെ ഭാഗമായി കുളത്തുപ്പുഴ വില്ലുമല ട്രൈബല്‍ സര്‍ക്കാര്‍ എല്‍ പി എലില്‍ സിറ്റിംഗ് സംഘടിപ്പിച്ചു. കൊല്ലം ചൈല്‍ഡ് ഹെല്‍പ് ലൈനും ജില്ലാ ചൈല്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെയും സംയുക്ത സംഘാടനത്തില്‍ ട്രൈബല്‍ മേഖലയിലെ കുട്ടികളുടെ പഠന സാഹചര്യങ്ങളും അവര്‍ നേരിട്ട് വരുന്ന സാമൂഹിക പ്രതിസന്ധികളും കുട്ടികളില്‍ ഉണ്ടാകുന്ന വൈകാരിക മാറ്റങ്ങളും ഉല്‍ക്കണ്ഠയും ഭയവും ആശങ്കകളും ചര്‍ച്ച ചെയ്തു. സ്‌കൂള്‍ ഹെസ് മാസ്റ്ററുടെയും അദ്ധ്യാപകരുടെയും സജീവ സാന്നിധ്യത്തില്‍ കുളത്തൂപ്പുഴ എ.ഇ.ഒ യുടെയും പഞ്ചായത്ത് അധികാരികളുടെയും നേതൃത്വത്തില്‍ കുട്ടികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. ആക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തന സജീവത ഉറപ്പുവരുത്താന്‍ ജില്ലാ ചൈല്‍ഡ് ഹെല്‍പ് ലൈന്‍ ഉദ്യോഗസ്ഥരായ ബിനു ,ഷൈദ എന്നിവര്‍ക്ക് ചുമതല നല്‍കി. വീട്ടിലെ സാഹചര്യം മൂലം പരീക്ഷ എഴുതാന്‍ സാധിക്കാതെ വിഷമിച്ച കുട്ടിയെ ഏറെ വൈകിയും മറ്റൊരു ഷെല്‍ട്ടറിലെത്തിച്ച് പരീക്ഷ പൂര്‍ത്തിയാക്കാന്‍ സഹായിച്ച ചൈല്‍ഡ് ഹെല്‍പ് ലൈന്‍ ഉദ്യോഗസ്ഥ ജെസ്സിയ്ക്ക് സി ഡബ്യു സിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു.

 ഡബ്ലിയു സി ചെയര്‍മാന്‍ സനില്‍ വെള്ളിമണ്‍, അംഗങ്ങളായ അംബിക സോണി ,എ ആര്‍ രഞ്ജന , അലന്‍ എം .അലക്‌സാണ്ടര്‍ , പോലീസ് ഉദ്യോഗസ്ഥര്‍ ,എ ഇ ഒ, പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് മെമ്പര്‍, ഐ സി സി എസ് സൂപ്പര്‍ വൈസേഴ്‌സ് ,അംഗന്‍വാടി വര്‍ക്കര്‍ ,ട്രൈബല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date