Skip to main content

അവധിക്കാല കോഴ്സ്

സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയുടെ ഉപകേന്ദ്രമായി പൊന്നാനിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ ഏപ്രിലില്‍ ആരംഭിക്കുന്ന അവധിക്കാല കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എട്ട്, ഒമ്പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ടാലന്റ് ഡവലപ്പ്‌മെന്റ് കോഴ്സിനും +1, +2 ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് സിവില്‍ സര്‍വീസ് ഫൗണ്ടഷന്‍ കോഴ്‌സിനും അപേക്ഷിക്കാം. ഏപ്രില്‍ 13 വരെ https://ksesa.org ല്‍ അപേക്ഷ നല്‍കാം. ഏപ്രില്‍ 15 ന് ഐ.സി.എസ്.ആറില്‍ പ്രവേശന പരീക്ഷ നടക്കും. 17ന് ക്ലാസുകള്‍ ആരംഭിക്കും. ഫോണ്‍: 0494 2665489, 8848346005, 9846715386, 9645988778.

date