Skip to main content

പെരുമാറ്റചട്ട ലംഘനം : ഇതുവരെ നീക്കം ചെയ്തത് 3430 പോസ്റ്ററുകളും 776 ബാനറുകളും 341 കൊടികളും

ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ ഫ്‌ളയിങ് സ്‌ക്വാഡും ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡും ചേര്‍ന്ന് പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച 4547 തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനങ്ങളാണ് നീക്കം ചെയ്തത്. 3430 പോസ്റ്ററുകളും 776 ബാനറുകളും 341 കൊടികളും നീക്കം ചെയ്തവയില്‍പ്പെടുന്നു. പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് 16 മുതലുള്ള കണക്കാണിത്. ഇതില്‍ 588 പരാതികള്‍ സി-വിജില്‍ ആപ്പ് മുഖേന ലഭിച്ചതാണ്.

date