Skip to main content

തിരഞ്ഞെടുപ്പ് : ഇലക്ട്രോണിക് മാധ്യമത്തിലെ രാഷ്ട്രീയ പരസ്യങ്ങള്‍ സര്‍ട്ടിഫൈ ചെയ്യുന്നതിന് ബന്ധപ്പെടണം

ആലപ്പുഴ: മാതൃകാപെരുമാറ്റച്ചട്ടം നിലവിലിരിക്കുമ്പോള്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടികളും കേബിള്‍ ചാനലുകള്‍, റേഡിയോ, സോഷ്യല്‍ മീഡിയ എന്നിവയടക്കമുള്ള ഇലക്ട്രോണിക് മാധ്യമങ്ങളും സിനിമാ തീയറ്ററുകളും വഴി രാഷ്ട്രീയ പരസ്യങ്ങള്‍ സംപ്രേഷണം/പ്രക്ഷേപണം ചെയ്യുന്നതിനും പൊതുസ്ഥലങ്ങളില്‍ ശ്രവ്യ-ദൃശ്യ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിട്ടറിങ് സമിതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. ഇതിനുള്ള അപേക്ഷഫോറവും മറ്റുവിവരങ്ങളും ജില്ല പഞ്ചായത്ത് മിനികോണ്‍ഫറന്‍സ് ഹാളില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ ലഭിക്കും. മാവേലിക്കര മണ്ഡലത്തിലെ പരസ്യ സര്‍ട്ടിഫിക്കേഷനുള്ള അപേക്ഷാഫോറം മാവേലിക്കര ബ്ലോക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എം.സി.എം.സി സെല്ലില്‍ നിന്നും ലഭിക്കും. ജില്ല കളക്ടര്‍ അധ്യക്ഷനായുള്ള ജില്ല തല എം.സി.എം.സി സെല്ലാണ് സര്‍ട്ടിഫിക്കേഷന് പരസ്യങ്ങള്‍ പരിഗണിക്കുന്നത്. സര്‍ട്ടിഫിക്കേഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്: 0477 2251349. 

date