Skip to main content

ലോക്‌സഭാ തിരഞ്ഞെടുപ്പ്: മാന്‍വേന്ദ്ര പ്രതാപ് സിംഗ് ജനറല്‍ ഒബ്‌സര്‍വര്‍

 

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തിന്റെ ജനറല്‍ ഒബ്‌സര്‍വറായി മാന്‍വേന്ദ്ര പ്രതാപ് സിംഗിനെ നിയമിച്ചു. എക്സിപെന്‍ഡിച്ചര്‍ ഒബ്സര്‍വറായി ആരുഷി ശര്‍മ, പോലീസ് ഒബ്സര്‍വറായി സന്തോഷ് സിംഗ് ഗൗര്‍ എന്നിവരെയും നിയമിച്ചു. ജനറല്‍ ഒബ്സര്‍വറിന്റെ ലൈസണ്‍ ഓഫീസറായി കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജ് പ്രൊഫസര്‍ ഡോ. പി സൂരജ്, എക്സിപെന്‍ഡിച്ചര്‍  ഒബ്സര്‍വറിന്റെ ലൈസണ്‍ ഓഫീസറായി കണ്ണൂര്‍ സര്‍വലാശാല ഡെപ്യൂട്ടി ലൈബ്രറേറിയന്‍ ടി കെ പ്രിയ, പോലീസ് ഒബ്സര്‍വറിന്റെ ലൈസണ്‍ ഓഫീസറായി റിസര്‍വേ അസി. ഡയറക്ടര്‍ ഓഫീസ് എഫ് ജിഡി   പി കെ മനോഹരന്‍, ഒബ്‌സര്‍വര്‍മാരുടെ നോഡല്‍ ഓഫീസറായി ജില്ലാ സര്‍വ്വേ സൂപ്രണ്ട് രാജീവന്‍ പട്ടത്താരിയെയും നിയമിച്ചു.

date