Skip to main content

ഇ.വി.എം/ വി വി പാറ്റ്; രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍, കമ്മീഷനിങ് 

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും ഇ.വി.എം/ വി വി പാറ്റ് രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ ഏപ്രില്‍ 16ന് രാവിലെ 10 മുതല്‍ കളക്‌റേറ്റിലെ എക്‌സിക്യൂട്ടീവ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. തൃശൂര്‍ പാര്‍ലമെൻ്റ് മണ്ഡലത്തിലെ ഇ.വി.എം/ വി വി പാറ്റ് കമ്മീഷനിങ് ഏപ്രില്‍ 17ന് രാവിലെ എട്ടു മുതല്‍ അതത് സ്‌ട്രോങ് റൂം കേന്ദ്രങ്ങളില്‍ നടത്തും. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച നിരീക്ഷകര്‍,  സ്ഥാനാര്‍ഥികള്‍/ ഏജന്റുമാര്‍/ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് റാന്‍ഡമൈസേഷനും കമ്മീഷനിങും നടത്തുക. 

തൃശൂര്‍, ഒല്ലൂര്‍, നാട്ടിക മണ്ഡലം- തൃശൂർ ഗവ. എന്‍ജിനീയറിങ് കോളജ്, ഗുരുവായൂര്‍ മണ്ഡലം- ചാവക്കാട് എം.ആര്‍ രാമന്‍ മെമ്മോറിയല്‍ ഹൈസ്‌കൂള്‍, മണലൂര്‍ മണ്ഡലം - ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഇരിങ്ങാലക്കുട മണ്ഡലം- ക്രൈസ്റ്റ് കോളജ്,ഇരിങ്ങാലക്കുട. പുതുക്കാട് മണ്ഡലം-  സെന്റ് ജോസഫ് കോളജ്, ഇരിങ്ങാലക്കുട എന്നിവിടങ്ങളാണ് സ്‌ട്രോങ് റൂം കേന്ദ്രങ്ങള്‍.

date