Skip to main content

ത്രിദിന വര്‍ക്ക്ഷോപ്പ് 

എം.എസ്.എം.ഇ മേഖലയിലെ കയറ്റുമതി ഇറക്കുമതി നടപടിക്രമങ്ങളെ കുറിച്ച് അറിയിക്കുന്നതിന് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് സംരംഭകര്‍ക്കായി ത്രിദിന വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 22 മുതല്‍ 24 വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസില്‍ വച്ചാണ് പരിശീലനം. എംഎസ്എംഇ മേഖലയിലെ സംരംഭകര്‍ / സംരംഭകരാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം. കോഴ്സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പെടെ 2950 രൂപയും താമസം ആവശ്യമില്ലാത്തവര്‍ക്ക് 1200 രൂപയുമാണ് ഫീസ്. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1800 രൂപ താമസം ഉള്‍പ്പെടെയും 800 രൂപ താമസം കൂടാതെയുമാണ് ഫീസ്. താല്പര്യമുള്ളവര്‍ ഓണ്‍ലൈനായി ഏപ്രില്‍ 17 നകം http://kied.info/training-calender ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890/ 2550322, 9188922800.
 

date