Skip to main content

എം.ബി.എ അഭിമുഖം

തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ ടൈം) കോഴ്‌സ് പ്രവേശനത്തിന് ഏപ്രില്‍ 18ന് രാവിലെ 10 മുതല്‍ ഫ്രൊഫ. ജോസഫ് മുണ്ടശ്ശേരി മെമ്മോറിയല്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് സെന്ററില്‍ അഭിമുഖം നടത്തും. യോഗ്യത- 50 ശതമാനത്തില്‍ കുറയാത്ത ബിരുദം. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ക്കും സീറ്റ് സംവരണമുണ്ട്. എസ് സി/എസ് ടി/ ഒ ഇ സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യവും ലഭിക്കും. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് www.kicma.ac.in  ഫോണ്‍: 8547618290, 8281743442.

date