Skip to main content
സ്ഥാനാര്‍ഥികളുടെ ചിലവ് പരിശോധിച്ചു തുടങ്ങി - ജില്ലാ കലക്ടര്‍

സ്ഥാനാര്‍ഥികളുടെ ചിലവ് പരിശോധിച്ചു തുടങ്ങി - ജില്ലാ കലക്ടര്‍

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട ചിലവുകളുടെ പരിശോധന നടത്തിയതായി വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചിലവ് നിരീക്ഷകന്‍ ഡോ. വെങ്കടേഷ് ബാബുവിന്റെ സാന്നിദ്ധ്യത്തിലാണ് വിലയിരുത്തല്‍ നടത്തിയത്. സ്ഥാനാര്‍ഥികള്‍ക്ക് പരമാവധി ചിലവിന്റെ പരിധി നിശ്ചയിച്ചിട്ടുണ്ട്.

ചിലവ്പരിശോധന സെല്ലിന്റെ നോഡല്‍ ഓഫീസറായ ഫിനാന്‍സ് ഓഫീസര്‍ ജി. ആര്‍. ശ്രീജ, അസിസ്റ്റന്റ് ഒബ്‌സര്‍വര്‍ ഡി. സതീശന്‍, നിയോജകമണ്ഡലതല അസിസ്റ്റന്റ് ഒബ്‌സര്‍വര്‍മാര്‍ തുങ്ങിയവര്‍ പങ്കെടുത്തു. സി. പി. ഐ. (എം), ആര്‍. എസ്. പി, ബി. ജെ. പി, എ. പി. ഐ, എസ്. യു. സി. ഐ (സി), ആര്‍. പി. ഐ (എസ്), ബി. എസ്. പി, സ്വതന്ത്രന്‍ എന്നിവരുടെ ചിലവുകളാണ് പരിശോധിച്ചത്. പരിശോധനയ്ക്ക് നല്‍കാത്തവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുമുണ്ട്.

date