Skip to main content

വോട്ടര്‍ പട്ടിക

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ള മുഴുവന്‍ പേരുടെയും എണ്ണം ഉള്‍ക്കൊള്ളിച്ച പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കി. 27749159 വോട്ടര്‍മാരാണ് സംസ്ഥാനത്ത് ആകെ ഉള്ളത്. കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ 1326648 വോട്ടര്‍മാരുണ്ട്; ഇതില്‍ 631625 പുരുഷ, 695004 സ്ത്രീ, 19 ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരുണ്ട്.

കൊല്ലം ജില്ലയില്‍ എന്‍.ആര്‍.ഐ വോട്ടര്‍മാര്‍ ഉള്‍പ്പടെ 1051124 വോട്ടര്‍മാരുണ്ട്; ഇതില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ളത് കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലാണ് (214648).                  

നിയമസഭാ മണ്ഡലാടിസ്ഥാനത്തിലുള്ള വോട്ടര്‍മാരുടെ എണ്ണം :

കരുനാഗപ്പള്ളി -214648 (104107പുരുഷന്‍ ,110540സ്ത്രീ, 1 ട്രാന്‍സ്ജന്‍ഡര്‍)

ചവറ -180327 (87640 പുരുഷന്‍, 92684 സ്ത്രീ, 3 ട്രാന്‍സ്ജന്‍ഡര്‍)

കുന്നത്തൂര്‍ -205559 (97472 പുരുഷന്‍ ,108087സ്ത്രീ)

കൊട്ടാരക്കര -200934 (94705പുരുഷന്‍, 106227സ്ത്രീ, 2ട്രാന്‍സ്ജന്‍ഡര്‍)

പത്തനാപുരം -184638 (86838 പുരുഷന്‍, 97800 സ്ത്രീ)

പുനലൂര്‍ -206363 (97848 പുരുഷന്‍ ,108513 സ്ത്രീ, 2 ട്രാന്‍സ്ജന്‍ഡര്‍)

ചടയമംഗലം-202953 (95525 പുരുഷന്‍, 107426 സ്ത്രീ, 2 ട്രാന്‍സ്ജന്‍ഡര്‍)

കുണ്ടറ -206954 (98604 പുരുഷന്‍, 108347സ്ത്രീ, 3 ട്രാന്‍സ്ജന്‍ഡര്‍ )

കൊല്ലം -172627 (82919 പുരുഷന്‍, 89706 സ്ത്രീ, 2 ട്രാന്‍സ്ജന്‍ഡര്‍ )

ഇരവിപുരം -173545 (83331 പുരുഷന്‍, 90210 സ്ത്രീ, 4 ട്രാന്‍സ്ജന്‍ഡര്‍ )

ചാത്തന്നൂര്‍-183879 (85758 പുരുഷന്‍, 98118 സ്ത്രീ, 3ട്രാന്‍സ്ജന്‍ഡര്‍)

1673 പുരുഷ, 244 സ്ത്രീ, 2 ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാര്‍ ഉള്‍പ്പടെ 1919 എന്‍.ആര്‍.ഐ വോട്ടര്‍മാരാണ് ജില്ലയില്‍ ഉള്ളത്. 22 ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാര്‍ വോട്ടേഴ്സ് ലിസ്റ്റ് പ്രകാരം ജില്ലയിലുണ്ട്.

18-19 വയസുള്ള ജില്ലയിലുള്ളവര്‍ - 32921 (16382 പുരുഷ, 16539 സ്ത്രീ) ; ലോക്‌സഭാ മണ്ഡലത്തില്‍ - 20583 (10152 പുരുഷ, 10431 സ്ത്രീ).

date