Skip to main content

ലോക്സഭ തിരഞ്ഞെടുപ്പ് തിരഞ്ഞടുപ്പ് ഡ്യൂട്ടിയുള്ളവര്‍ക്ക് രണ്‍ണ്ടാംഘട്ട പരിശീലനം ഏപ്രില്‍ 15 മുതല്‍ : ജില്ല കലക്ടര്‍

ലോക്‌സഭാ തിരഞ്ഞടുപ്പില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥര്‍ക്കായുള്ള രണ്ടാംഘട്ട  പരിശീലനം നാളെ (ഏപ്രില്‍ 15) മുതല്‍ 18 വരെ നടത്തുമെന്ന് തിരഞ്ഞടുപ്പ് വരണാധികാരിയായ ജില്ല കലക്ടര്‍ എന്‍. ദേവിദാസ്. 15നകം വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളുടെ ക്രമീകരണം പൂര്‍ത്തിയാക്കണം എന്നും 16 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്നും നിര്‍ദേശിച്ചു.

പോസ്റ്റല്‍ ബാലറ്റ് വോട്ടിങ്ങിനായി സ്‌പെഷ്യല്‍ പോളിങ് ടീമുകള്‍ :ജില്ലാ കലക്ടര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് മുഖാന്തിരം വോട്ട് ചെയ്യാന്‍ അപേക്ഷിച്ച 85 വയസു കഴിഞ്ഞവരുടേയും ഭിന്നശേഷി വോട്ടര്‍മാരുടെയും സമ്മതിദാന അവകാശം വീടുകള്‍ സന്ദര്‍ശിച്ച് രേഖപെടുത്തുന്നതിനായി സ്‌പെഷ്യല്‍ പോളിങ് ടീമിനെ നിയോഗിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ്. ജില്ലയിലെ നിയോജകമണ്ഡല അടിസ്ഥാനത്തില്‍ 85 വയസ് കഴിഞ്ഞവരുടെയും ഭിന്നശേഷിക്കാരുടെയും പട്ടിക തയ്യാറാക്കിയിട്ടുണ്ട്. 11 നിയോജകമണ്ഡലങ്ങളിലെയും ആബ്‌സന്റി വോട്ടര്‍മാര്‍ക്ക് വോട്ട് രേഖപെടുത്താനാണ് സ്‌പെഷ്യല്‍ പോളിങ് ടീമുകള്‍. ഒന്നുവീതം സ്‌പെഷ്യല്‍ പോളിങ് ഓഫീസര്‍, സ്‌പെഷ്യല്‍ പോളിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സെര്‍വര്‍ അടങ്ങുന്നതാണ് ഓരോ ടീമും .

പരിശീലനം നേടിയ ടീമുകള്‍ നാളെ (ഏപ്രില്‍ 15) രാവിലെ 10 ന് അതത് നിയോജകമണ്ഡലങ്ങളുടെ എ.ആര്‍.ഓ മാരുടെ (അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍) മുന്‍പാകെ പോളിങ് ഡ്യൂട്ടിക്ക് ഹാജരാകണം. തിരഞ്ഞെടുപ്പ് കമ്മീഷന്റെയും വരണാധികാരിയുടെയും നിശ്ചിത എ.ആര്‍.ഓ മാരുടെയും നിര്‍ദേശാനുസരണം സമയബന്ധിതമായി പോളിങ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി എന്ന് ഓരോ ടീമും ഉറപ്പാക്കണം.

ജില്ലാ പോലീസ് മേധാവികള്‍ ഓരോ പോളിംഗ് ടീമിനും ആവശ്യമായ ഉദ്യോഗസ്ഥരുടെ സേവനം നല്‍കണം. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടറാണ് യാത്രാസംവിധാനങ്ങളും വിഡിയോഗ്രഫി ടീമുകളെയും ഏര്‍പ്പെടുത്തേണ്ടത് എന്നും വരണാധികാരി നിര്‍ദേശിച്ചു. ഡ്യൂട്ടിയില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

date