Skip to main content

ലോക്സഭ തിരഞ്ഞെടുപ്പ്: ഒമ്പത് മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിംഗ് മെഷീനുകളുടെ വിതരണം പൂർത്തിയായി

ആലപ്പുഴ: ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒമ്പത് നിമയസഭ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിംഗ് വോട്ടിംഗ് മെഷീനുകളുടെ വിതരണം കളക്ടറേറ്റിൽ പൂർത്തിയായി. ജില്ല കളക്ടർ  അലക്സ് വർഗീസ്  മാവേലിക്കര അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറിന് വോട്ടിംഗ് മെഷീൻ  കൈമാറി വിതരണത്തിന് തുടക്കം കുറിച്ചു. കളക്ടറേറ്റിലെ ഇലക്ഷന്‍ വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ (ഇ.വി.എം.), വിവിപാറ്റ് തുടങ്ങിയ പോളിംഗ് ഉപകരണങ്ങളാണ് വിതരണം ചെയ്തത്. 

ഒമ്പത് നിയോജക മണ്ഡലങ്ങളിലായി 2558 വീതം ബാലറ്റ് യൂണിറ്റുകളും 2217 കൺട്രോൾ യൂണിറ്റുകളും 2387 വിവിപാറ്റ് എന്നിവയാണ് വിതരണം ചെയ്തത്. അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ ഉപയോഗിക്കുന്നതിന്  ബാലറ്റ് യൂണിറ്റ്, കൻട്രോൾ യൂണിറ്റ് 20 ശതമാനവും 30 ശതമാനം വിവിപാറ്റ് അധിക യന്ത്രങ്ങളും നൽകിയിട്ടുണ്ട്. 
യന്ത്രങ്ങളുടെ പോരായ്മകൾ പരിഹരിക്കാനായി 14 പേരടങ്ങുന്ന ബെൽ എൻജിനീയർമാരെയും നിയോഗിച്ചിട്ടുണ്ട്. 15 കൗണ്ടറുകളാണ്  ഒരുക്കിയിരുന്നത്. കർശന സുരക്ഷയിൽ ജിപിഎസ് ഘടിപ്പിച്ച 49 വാഹനങ്ങളിലാണ് വെയർ ഹൗസിൽ നിന്ന് യന്ത്രങ്ങൾ നിയമസഭ മണ്ഡലങ്ങളിലേക്ക് കൊണ്ടുപോയത്. എ.ആർ.ഒമാരുടെ നേതൃത്വത്തിൽ കൈപ്പറ്റിയ ഇ.വി.എം. മെഷീനുകൾ അതാത് നിയോജകമണ്ഡലങ്ങളിലുള്ള സ്ട്രോങ്ങ് റൂമുകളിൽ സൂക്ഷിക്കും.  ഏപ്രിൽ 16 ന് രണ്ടാംഘട്ട റാൻഡമൈസേഷനും 19 ന് കമ്മീഷനിംഗും പൂർത്തീകരിക്കും.

ആലപ്പുഴ മണ്ഡലം പൊതുനിരീക്ഷകൻ പ്രജേഷ് കുമാർ റാണ, മാവേലിക്കര മണ്ഡലം പൊതുനിരീക്ഷകൻ നാരായണ സിംഗ്, പോലിസ് നിരീക്ഷകൻ അനന്ദ് ശങ്കർ തക്വാലെ, മാവേലിക്കര ആർ.ഒ. ആയ എ.ഡി.എം വിനോദ് രാജ്, സബ് കളക്ടർ സമീർ കിഷൻ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജി.എസ് രാധേഷ്, സീനിയർ സൂപ്രണ്ട് എസ്. അൻവർ,  വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. വൈകുന്നേരം ആറ് മണിയോടെ വിതരണം പൂർത്തിയാക്കി.
 

date