Skip to main content

ലോക്സഭ തിരഞ്ഞെടുപ്പ്: കൂട്ടനടത്തം സംഘടിപ്പിച്ചു

ആലപ്പുഴ: വോട്ട് ചെയ്യൂ ജനാധിപത്യത്തിൽ പങ്കുചേരു എന്ന ആഹ്വാനവുമായി കൂട്ടനടത്തം സംഘടിപ്പിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ പ്രചരണാർത്ഥം വോട്ടർ ബോധവൽക്കരണ വിഭാഗ (സ്വപ്പ്) ത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൂട്ടനടത്തം ഇ.എം.എസ്. സ്റ്റേഡിയത്തിൽ ജില്ല കളക്ടർ അലക്സ് വർഗീസ് ഫ്ലാഗ് ചെയ്തു. ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി അലൂമിനി അസോസിയേഷനുമായി ചേർന്നാണ് കൂട്ടനടത്തം സംഘടിപ്പിച്ചത്. നടത്തം ആലപ്പുഴ ബീച്ചിൽ സമാപിച്ചു. 

കുട്ടികളും കായിക താരങ്ങളുമടക്കം നിരവധിപേർ കൂട്ടനടത്തത്തിൽ  പങ്കാളിയായി. എൽ.എസ്.ജി.ഡി. അസിസ്റ്റൻറ് ഡയറക്ടർ ജില്ല ചാർജ് പൊൻസിനി, ലിയോ തേർട്ടീൻത് സ്കൂൾ മാനേജർ റവ. ഫാ. ഫ്രാൻസിസ് കൊടിയനാട്, സ്കൂൾ പ്രിൻസിപ്പൽ പി.ജെ യേശുദാസ്, പി.ടി.എ പ്രസിഡന്റ് അനിൽ ആന്റണി, തുടങ്ങിയവർ കൂട്ടനടത്തത്തിൽ പങ്കെടുത്തു.

date