Skip to main content

വേനൽ പാഠം: സമ്മർ ക്യാമ്പ് 15 ന് തുടങ്ങും

ആലപ്പുഴ: ജില്ല ഭരണകൂടവും ആലപ്പുഴ സ്‌പോർട്‌സ് കൗൺസിലും വൈഎംസിഎയും ജവഹർ ബാലഭവനും മറ്റു കായിക അസോസിയേഷനുകളും ചേർന്ന് കുട്ടികൾക്കായി സമ്മർ വെക്കേഷൻ ക്യാമ്പുകൾ ജില്ലയിൽ സംഘടിപ്പിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ട് മൂലം വേനൽക്കാല സ്‌പോർട്ട്‌സ് ക്യാമ്പുകളിൽ പങ്കെടുക്കാൻ സാധിക്കാത്ത കുട്ടികൾക്ക് ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കുമെന്ന് ജില്ല കളക്ടർ അലക്‌സ് വർഗ്ഗീസ് അറിയിച്ചു. ജില്ലയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന നിർധനരായ ആയിരം കുട്ടികൾക്കാണ് കായിക പരിശീലനം ലഭ്യമാക്കുക. ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും സഹായത്തോടെയാണ് പരിശീലന സൗകര്യം ഒരുക്കുന്നത്. 

സ്വിമ്മിങ്, അത്ലറ്റിക്‌സ്, ബാസ്‌കറ്റ് ബോൾ, ഫുട്‌ബോൾ, വോളിബോൾ, ഹാൻഡ് ബോൾ, ബാഡ്മിൻറൺ, ടേബിൾ ടെന്നീസ്, കളരിപ്പയറ്റ്, കരാട്ടെ, തായ്ക്കൊണ്ടോ, കബഡി എന്നീ ഇനങ്ങളിലാണ് അവധിക്കാല പരിശീലനം നൽകുക. ഏപ്രിൽ പതിനഞ്ചാം തീയതി രാവിലെ 10.30 ന്  വൈ.എം.സി.എ. ഹാളിൽ  ജില്ല കളക്ടർ സമ്മർ ക്യാമ്പ് ഉദ്ഘാടനംചെയ്യും.

വൈ. എം. സി. എ. 8281228328
മുഹമ്മ +91 99614 12357
മരാരിക്കുളം  +91 79070 07919
ജില്ല സ്പോർട്സ് കൗൺസിൽ
 +91 94009 01432

date