Skip to main content

വര്‍ക്ക്‌ഷോപ്പ് 

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സംരംഭകര്‍ക്കായി ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് വിഷയത്തില്‍ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 23 മുതല്‍ 25 വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസിലാണ് പരിശീലനം. എംഎസ്എംഇ മേഖലയിലെ സംരംഭകര്‍ / എക്‌സിക്യൂട്ടീവ്‌സ് എന്നിവര്‍ക്ക് പങ്കെടുക്കാം. കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പെടെ 2950 രൂപയും താമസം ആവശ്യമില്ലാത്തവര്‍ക്ക് 1200 രൂപയുമാണ് ഫീസ്. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1800 രൂപ താമസം ഉള്‍പ്പെടെയും 800 രൂപ താമസം കൂടാതെയുമാണ് ഫീസ്. താല്പര്യമുള്ളവര്‍ ഓണ്‍ലൈനായി ഏപ്രില്‍ 20 നകം http://kied.info/training-calender ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890/ 2550322, 9188922785.

date