Skip to main content
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പുതുപ്പളളി നിയോജകമണ്ഡലത്തിന്റെ പരിധിയിൽ വരുന്ന 82-ാം നമ്പർ ബൂത്തിലെ ഭിന്നശേഷി വിഭാഗത്തിലുള്ള  വോട്ടറായ മണർകാട് ചേനോത്ത് വാണിയപ്പുരയ്ക്കൽ ബീനാ തോമസ് വോട്ട് രേഖപ്പെടുത്തിയശേഷം ബാലറ്റ് പേപ്പർ അടങ്ങിയ കവർ ബോക്‌സിൽ നിക്ഷേപിക്കുന്നു.

അസന്നിഹിതർക്കു വീട്ടിൽ വോട്ട് തുടങ്ങി

 

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ 85 വയസു പിന്നിട്ട മുതിർന്ന വോട്ടർമാർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കും വീട്ടിലെത്തി വോട്ടു രേഖപ്പെടുത്തുന്ന നടപടി ജില്ലയിൽ ആരംഭിച്ചു. അസന്നിഹിത (ആബ്‌സെന്റീ) വോട്ടർ വിഭാഗത്തിലുള്ള ഇവർക്കുള്ള വോട്ടിങ്ങിന്റെ ആദ്യഘട്ടം ഏപ്രിൽ 19 വരെയാണ്. രണ്ടാംഘട്ടം ഏപ്രിൽ 20 മുതൽ 24 വരെയും. രണ്ടുഘട്ടത്തിലും വോട്ട് രേഖപ്പെടുത്താനാവാത്തവർക്ക് ഏപ്രിൽ 25ന് അവസരമുണ്ടാകും.
 രണ്ടു പോളിങ് ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്‌സർവർ, വീഡിയോഗ്രാഫർ, ഒരു സുരക്ഷാഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന സംഘമാണ് വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്നത്. ജില്ലയിൽ 15036 പേരാണ് അസന്നിഹിത വിഭാഗത്തിലുൾപ്പെടുത്തി വീട്ടിൽ തന്നെ വോട്ട് ചെയ്യാൻ 12 ഡി പ്രകാരം അപേക്ഷ നൽകിയിട്ടുളളത്. 85 വയസു പിന്നിട്ട 10792 പേരും  ഭിന്നശേഷിക്കാരായ 4244 പേരും. അസന്നിഹിത വോട്ടുകൾ രേഖപ്പെടുത്തിയ പോസ്റ്റൽ ബാലറ്റുകൾ ഉപവരണാധികാരികൾ അതതു ദിവസം വരണാധികാരി ചുമതലപ്പെടുത്തിയ പോസ്റ്റൽ ബാലറ്റ് നോഡൽ ഓഫീസറെ ഏൽപിച്ച് വോട്ടെണ്ണൽ ദിവസമായ ജൂൺ നാലുവരെ ജില്ലാ ട്രഷറിയിൽ സൂക്ഷിക്കും.

 

date