Skip to main content

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം: ജീവനക്കാര്‍ നിര്‍ബന്ധമായും പങ്കെടുക്കണം

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്തിപ്പിനായി പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസറായി നിയമിച്ച് ഉത്തരവ് ലഭിച്ചിട്ടുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഏപ്രില്‍ 16,17,18 തിയതികളില്‍ അതാത് പരിശീലന കേന്ദ്രങ്ങളില്‍ രാവിലെ 10 മണി, ഉച്ചയ്ക്ക് 2 മണി എന്നിങ്ങനെ പരിശീലനം സംഘടിപ്പിക്കുന്നു. നേരത്തെ ഏപ്രില്‍ മാസം 9, 11 തീയതികളില്‍ പരിശീലനം നല്‍കിയിരുന്നു. 
പരിശീലനത്തില്‍ പങ്കെടുത്ത എല്ലാ ഉദ്യോഗസ്ഥരും രണ്ടു ഘട്ടങ്ങളായി സംഘടിപ്പിച്ചിരിക്കുന്ന പരിശീലനത്തില്‍ ഏതെങ്കിലും ഒരു ഘട്ടത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. ടി ക്ലാസ്സുകളില്‍ ഹാജാരാകാത്ത അദ്ധ്യാപകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമ പ്രകാരം ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. 

വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ 
ഫാറം 12 ല്‍ പോസ്റ്റല്‍ ബാലറ്റിനായി അപേക്ഷ നല്‍കിയ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന കേന്ദ്രങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ വോട്ടു രേഖപ്പെടുത്തി പോസ്റ്റല്‍ ബലറ്റുകള്‍ നിക്ഷേപിക്കുന്നതിനുള്ള സൗകര്യം ലഭിക്കുന്നതാണ്. 
 

date