Skip to main content

മൈക്രോ ഒബ്സര്‍വര്‍മാര്‍ക്ക് ഒന്നാംഘട്ട പരിശീലനം നല്‍കി

ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷനുകളില്‍ നിയമിക്കപ്പെട്ട മൈക്രോ ഒബ്സര്‍വര്‍മാര്‍ക്കുള്ള ഒന്നാംഘട്ട പരിശീലനം നല്‍കി. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ മൈക്രോ ഒബ്സര്‍വര്‍മാര്‍ക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തിലും കാസര്‍കോട്, വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍പെട്ട ജില്ലയിലെ നിയോജക മണ്ഡലത്തിലെ മൈക്രോ ഒബ്സര്‍വര്‍മാര്‍ക്ക് ഡി പി സി ഹാളിലുമാണ് പരിശീലനം നല്‍കിയത്. ജനറല്‍ ഒബ്‌സര്‍വര്‍ മാന്‍വേന്ദ്ര പ്രതാപ് സിംഗ് ഡ്യൂട്ടി സംബന്ധിച്ച് വിശദീകരിച്ചു. സ്റ്റേറ്റ് മാസ്റ്റര്‍ ട്രെയിനര്‍മാരായ ടി വി നാരായണന്‍, ഷാജി കൊഴുക്കുന്നേല്‍, അബ്ദുള്‍ഗഫൂര്‍ എന്നിവര്‍ ക്ലാസ്സെടുത്തു. പോളിംഗ് സ്റ്റേഷനിലെ എല്ലാ പ്രവര്‍ത്തനങ്ങളും മൈക്രോ ഒബ്സര്‍വര്‍മാരാണ് നിരീക്ഷിക്കുക. പോളിംഗിന് മുമ്പായുള്ള മോക് പോളിംഗ് നടപടി ക്രമങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കൃത്യമായി നിര്‍വഹിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുക, ഇ വി എം, വി വി പാറ്റ് എന്നിവ ശരിയായ പോളിംഗിന് മുമ്പും പോളിംഗ് കഴിഞ്ഞതിന് ശേഷവും സീല്‍ ചെയ്യുന്നുണ്ടോയെന്ന് നിരീക്ഷിക്കുക, പോളിംഗ് നടക്കുന്ന സമയത്തെ എല്ലാ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുക തുടങ്ങിയവയാണ് മൈക്രോ ഒബ്സര്‍വര്‍മാരുടെ ചുമതല. പരിപാടിയില്‍ ട്രെയിനിങ്ങ് നോഡല്‍ ഓഫീസര്‍ നെനോജ് മേപ്പടിയത്ത്, മാസ്റ്റര്‍ ട്രെയിനര്‍ എം പി വിനോദ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

date