Skip to main content

ഡിജിറ്റല്‍ പോസ്റ്റര്‍ രചന മത്സരം

ഹരിത ഇലക്ഷനുമായി ബന്ധപ്പെട്ട് ജില്ലാ ശുചിത്വ മിഷന്‍ സോഷ്യല്‍ മീഡിയ പോസ്റ്റര്‍ രചന മത്സരം സംഘടിപ്പിക്കുന്നു. ബിരുദം വരെയുള്ള വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. 'ഹരിതചട്ടപാലനം തിരഞ്ഞെടുപ്പില്‍' എന്നതാണ് വിഷയം. ജെ പി ജി ഫോര്‍മാറ്റില്‍ (പിക്സല്‍ സൈസ്-1080:1080) തയ്യാറാക്കിയ പോസ്റ്ററുകളാണ് മത്സരത്തിനായി അയക്കേണ്ടത്. തയ്യാറാക്കിയ പോസ്റ്ററുകള്‍ sbmieckannur@gmail.com എന്ന വിലാസത്തില്‍ ഏപ്രില്‍ 21നകം ലഭിക്കണം.

date