Skip to main content

ചാലക്കുടി മണ്ഡലം സ്ട്രോംഗ് റും, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ: ദർഘാസ് ക്ഷണിച്ചു

 

ചാലക്കുടി ലോക്സഭാ മണ്ഡലത്തിനു കീഴിൽ വരുന്ന നിയമസഭാ മണ്ഡലങ്ങളായ 069 കൈപ്പമംഗലം, 072 ചാലക്കുടി, 073 കൊടുങ്ങലൂർ, 074 പെരുമ്പാവൂർ, 084 കുന്നത്തുനാട് എന്നിവയുടെ പോളിങ്ങിനു ശേഷമുളള ഇ.വി.എം, വി.വി പാറ്റ് മെഷിനുകൾ സൂക്ഷിക്കുന്നതിനുളള സട്രോങ് റൂമുകളുടെ ജനലുകളും വാതിലുകളും ഓപ്പണായ മറ്റ് ഭാഗങ്ങളും 8എം.എം കനമുളള പ്ലൈവുഡും പട്ടികകളും ഉപയോഗിച്ച് അടച്ച് ബലപ്പെടുത്തുന്നതിനും ഈ സട്രോങ് റൂമുകൾ വോട്ടേണ്ണലിനു ശേഷം പൂർവ്വ സ്ഥിതിയിൽ ആക്കുന്നതിനുളള ക്വട്ടേഷനുകൾ ജി.എസ്.ടി, പാൻ നമ്പർ ഉളളവരിൽ നിന്നും ക്ഷണിച്ചു. എല്ലാ രീതിയിലുമുളള എല്ലാ നികുതികളും ഉൾപ്പെടെയാണ് സക്വയർഫീറ്റ് നിരക്കിൽ രേഖപ്പെടുത്തേണ്ടത്. മുകളിൽ പരാമർശിച്ചിട്ടുളള രീതിയിൽ നിരക്കുകൾ രേഖപ്പെടത്തിയിട്ടുളള ക്വട്ടേഷനുകൾ ഏപ്രിൽ 18  ഉച്ചയ്ക്ക്  2 നകം ആലുവ താലൂക്കിൽ ഇലക്ഷൻ വിഭാഗത്തിൽ സൂക്ഷിച്ചിട്ടുളള ക്വട്ടേഷനുകൾ നിക്ഷേപ്പിക്കുന്നതിനുള്ള ഡ്രോപ്പ് ബോക്സിൽ നിക്ഷേപിക്കേണ്ടതും, ലഭിച്ച ക്വട്ടേഷനുകൾ അന്നേ ദിവസം വൈകിട്ട് 3 ന് സന്നഹിതരായിട്ടള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിട്ടുളള ക്വട്ടേഷനുകൾ അംഗീകരിക്കുകയും ആ വ്യക്തിക്ക് / സ്ഥാപനത്തിന് ജോലികൾ നിർവ്വഹിക്കുന്നതിനുളള അനുമതി നൽകുന്നതുമായിരിക്കും. അനുമതി ലഭിക്കുന്ന വ്യക്തി/ സ്ഥാപനം പ്രസ്തുത ജോലികൾ ഏപ്രിൽ 22 നകം പൂർത്തികരിക്കേണ്ടതുമാണ്.

ക്വട്ടേഷനുകൾ സമർപ്പിക്കുന്ന വ്യക്തി/ സ്ഥാപനം നിരതദ്രവ്യമായി ആയിരം രൂപയുടെ ഡിമാൻറ് ഡ്രാഫ്റ്റ് തഹസിൽദാർ, ആലുവ എന്ന പേരിൽ ക്വട്ടേഷനുകളോടൊപ്പം ഉളളടക്കം ചെയ്യേണ്ടതാണ്. വ്യക്തി/ സ്ഥാപനം ഒന്നിലധികം നിരക്കുകളിൽ ക്വട്ടേഷനുകൾ സമർപ്പിക്കുകയാണെങ്കിൽ ഈ വ്യക്തി/ സ്ഥാപനത്തെ അയോഗ്യനാക്കി ക്വട്ടേഷൻ നടപടികൾ പൂർത്തീകരിക്കുന്നതാണ്. ജോലികൾ നിർവ്വഹിക്കുന്നതിനുള്ള അനുമതി ലഭിക്കുന്ന സ്ഥാപനം ഏപ്രിൽ 19 ന് ഉച്ചയ്ക്ക് 12 നകം തഹസിൽദാർ മുമ്പാകെ നേരിട്ട് സമ്മതപത്രം സമർപ്പിക്കേണ്ടതും അല്ലാത്തപക്ഷം തൊട്ട് മുകളിൽ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ള വ്യക്തി/ സ്ഥാപനത്തിന് ജോലികൾ നിർവ്വഹിക്കുന്നതിനുള്ള അനുമതി നൽകുന്നതുമായിരിക്കും.

date