Skip to main content

*കുടിവെള്ളക്ഷാമം*: *വെള്ളം തുറന്നു വിടും*

കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകള്‍ സംയുക്തമായി കബനി നദിയില്‍ മരക്കടവ് ഭാഗത്ത് നിര്‍മ്മിച്ച ബണ്ടിലേക്ക് കാരാപ്പുഴ ഡാമില്‍ നിന്നും  ഇന്ന് ( ഏപ്രില്‍ 17) രാവിലെ 8 മണിക്ക് 5-7 ക്യുമെക്സ് നിരക്കില്‍ വെള്ളം തുറന്ന് വിടുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ ജലം ലഭ്യമാക്കുന്നതിന് പൊതുജനങ്ങളില്‍ നിന്നും ആവശ്യമായ സഹകരണം ബന്ധപ്പെട്ട പഞ്ചായത്തുകള്‍ ഉറപ്പുവരുത്തണം. ഈ സമയത്ത് പുഴയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ജലദുരുപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

date