Skip to main content

ജില്ലയിൽ വോട്ടിങ് മെഷീനുകളുടെ റാൻഡമൈസേഷൻ പൂർത്തിയായി

* 1003 പോളിങ് സ്‌റ്റേഷനുകളിലായി 1202 വോട്ടിങ് മെഷീനുകൾ റാൻഡമൈസ് ചെയ്തു

ഇടുക്കി ജില്ലയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് മെഷീനുകളുടെ റാൻഡമൈസേഷൻ നടപടികൾ പൂർത്തിയായി.  വിവിധ പോളിങ് സ്‌റ്റേഷനുകളിലേക്ക്  റിസർവ് ഉൾപ്പെടെയുള്ള വോട്ടിങ് മെഷീനുകളാണ് റാൻഡമൈസ് ചെയ്തത്. കളക്ടറേറ്റിൽ നടന്ന റാൻഡമൈസേഷൻ പ്രക്രിയയിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ഷീബ ജോർജ്ജ്  ,തിരഞ്ഞെടുപ്പ് നിരീക്ഷകൻ വികാസ് സിതാറാംജി ഭാലെ, സ്ഥാനാർത്ഥി പ്രതിനിധി എന്നിവർ  സന്നിഹിതരായിരുന്നു.  

ദേവികുളം 195 ,ഉടുമ്പൻചോല 193 ,തൊടുപുഴ 216 ,ഇടുക്കി 196 , പീരുമേട് 203 എന്നിങ്ങനെ ജില്ലയിലെ 5 നിയോജകമണ്ഡലങ്ങളിലായി  ആകെ 1003 പോളിങ് സ്‌റ്റേഷനുകളാണുള്ളത്. ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ് എന്നിവയുടെ 20 ശതമാനം വീതവും വിവിപാറ്റ് മെഷീനുകളുടെ 30 ശതമാനവും റിസർവ് ചെയ്തിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലായാണ് റാൻഡമൈസേഷൻ നടപടി പൂർത്തിയാക്കിയത്. ആദ്യഘട്ടത്തിൽ വിവിധ അസംബ്ലി സെഗ്മെന്റുകളിലേക്കും രണ്ടാംഘട്ടത്തിൽ അസംബ്ലി സെഗ്മെന്റുകളിലെ പോളിങ് സ്‌റ്റേഷനുകളിലേക്കുമാണ് വോട്ടിങ് മെഷീനുകൾ റാൻഡമൈസ് ചെയ്തത്.

 

date