Skip to main content
ജനാധിപത്യത്തിന്  കൈയൊപ്പ് ' സിഗ്നേച്ചര്‍ കാമ്പയിന് തുടക്കമായി

ജനാധിപത്യത്തിന്  കൈയൊപ്പ് ' സിഗ്നേച്ചര്‍ കാമ്പയിന് തുടക്കമായി

ആലപ്പുഴ: ആലപ്പുഴ തിരഞ്ഞെടുപ്പ് ബോധവത്കരണ വിഭാഗമായ സ്വീപ്പിന്റെ ആഭിമുഖ്യത്തിൽ ജനാധിപത്യത്തിന് ഒരു കൈയൊപ്പ് 
ക്യാമ്പയിൻ ജില്ല കളക്ടർ അലക്സ് വർഗീസ് കളക്ട്രേറ്റില്‍  ഉദ്ഘാടനം ചെയ്തു.
ഏപ്രിൽ 26 നു ഞാൻ വോട്ടു ചെയ്യും എന്നു രേഖപ്പെടുത്തിയ ബാനറിൽ കളക്ടർ ആദ്യ ഒപ്പ് രേഖപ്പെടുത്തി. കളക്ട്രേറ്റിന്റെ പ്രധാന കവാടത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള ബാനറിൽ സമ്മതിദായകർക്ക് ഒപ്പ് രേഖപ്പെടുത്താവുന്നതാണ്. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടറും സ്വീപ്പ് നോഡൽ ഓഫീസറുമായ ഫിലിപ്പ് ജോസഫ്, എൽ എസ് ജി ഡി അസിസ്റ്റന്റ് ഡയറക്ടർ  പി. പൊൻസിനി, ജില്ലാ ട്രഷറി ഓഫീസർ ഡി. വി.ബാബ് ല , അസിസ്റ്റന്റ് ട്രഷറി ഓഫീസർ എസ്.രഞ്ജിത്ത്, സ്വീപ്പ് ടീം അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു

ചെങ്ങന്നൂർ ആർ. ഡി. ഒ ഓഫീസിൽ നടന്ന ക്യാമ്പയിനിൽ  മുതിർന്ന വോട്ടറെ പ്രതിനിധീകരിച്ച് 97 വയസുള്ള അങ്ങാടിക്കൽ സ്വദേശി കെ.വി എബ്രഹാമും  പ്രായം കുറഞ്ഞ വോട്ടറായ മുളക്കുഴ സ്വദേശി അശ്വിനിയും ചേർന്ന് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ ആർ.ഡി.ഒ ജി. നിർമൽകുമാർ, എൽ.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടർ ശ്രീജിത്ത്‌, തഹസീൽദാർ സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.

date