Skip to main content

ബാലറ്റുകൾ സൂക്ഷിച്ചത് സുരക്ഷിതമായി

ആലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പിൽ വീട്ടിലിരുന്ന് വോട്ട് ചെയ്തവരുടെ ബാലറ്റുകൾ ജില്ലയിൽ സീൽ ചെയ്ത സ്റ്റീൽ ട്രങ്കുകളിൽ ശേഖരിക്കാനുള്ള നടപടിയായി. ബുധനാഴ്ച മുതൽ പോളിംഗ് ടീമുകൾക്ക് സ്റ്റീൽ ട്രങ്കുകളിൽ ബാലറ്റ് സൂക്ഷിക്കുന്നതിന് നൽകിയിട്ടുണ്ട്. പോൾ ചെയ്ത ബാലറ്റുകൾ കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ക്യാരി ബാഗിലും തുറന്ന സഞ്ചിയിലും കൊണ്ടുപോയതായി വന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ആലപ്പുഴയിലെ ടീമുകൾക്ക് പോൾ ചെയ്ത ബാലറ്റുകൾ സൂക്ഷിക്കാൻ സുരക്ഷിതമായ ബോക്സുകൾ നൽകിയിരുന്നു. ഇതിലാണ് ബാലറ്റ് ശേഖരിച്ചിട്ടുള്ളത്. പോളിംഗ് ഉദ്യോഗസ്ഥരുടെ അനുബന്ധ ഉപകരണങ്ങൾ സൂക്ഷിച്ച സഞ്ചിയാണ് ബാലറ്റ് സൂക്ഷിച്ചതായിക്കാട്ടി പ്രചരിപ്പിച്ചത്. മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ജില്ല ഇലക്ഷൻ ഓഫീസറുടെ വീഡിയോ പരിശോധനയിലും വ്യക്തമായിട്ടുണ്ട്. പോളിംഗ് സംഘത്തോടൊപ്പം വീഡിയോഗ്രാഫർമാരും ഉണ്ടെന്ന് ജില്ല കളക്ടർ അറിയിച്ചു. ഇത് സംബന്ധിച്ച് ജില്ല കളക്ടർ സി.ഇ.ഒ.യ്ക്ക് ബുധനാഴ്ച റിപ്പോർട്ട് നൽകിയിട്ടുണ്ട്.

date