Post Category
തൊഴില്‍ പരിശീലനം
പത്തനംതിട്ടയില്‍ തിരുവല്ല താലൂക്കിലെ വള്ളംകുളത്തുള്ള ഭിന്നശേഷിക്കാര്‍ക്കുള്ള തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പ്രിന്റിങ് ടെക്‌നോളജി, ബുക്ക് ബൈന്‍ഡിങ്, സ്‌ക്രീന്‍ പ്രിന്റിങ്, ഓഫ്‌സെറ്റ് പ്രിന്റിങ്, ടൈപ്പ് റൈറ്റിങ് (ഇംഗ്ലീഷ്, മലയാളം) എന്നീ കെ.ജി.റ്റി കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. 18 നും 35 നും ഇടയ്ക്ക് പ്രായമുള്ള കൈകാല്‍ സ്വാധീനമില്ലാത്തവര്‍, ചെറിയ തോതില്‍ ബുദ്ധി വൈകല്യം ഉള്ളവര്‍, ഭാഗികമായി കാഴ്ച കുറവുള്ളവര്‍, ബധിരരായ പെണ്‍കുട്ടികള്‍, എന്നിവര്‍ക്കാണ് അവസരം. പ്രവേശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ www.karthikarehab.com ല്‍ ലഭിക്കും. ഫോണ്‍: 0469 - 2608176, 9446116221.
date
- Log in to post comments