Post Category
അവശ്യസര്‍വീസ് വോട്ടെടുപ്പ് 21 മുതല്‍ 23 വരെ
ലോകസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം ലോക്‌സഭ മണ്ഡലത്തില്‍പ്പെട്ട ചവറ, പുനലൂര്‍, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ നിയോജകമണ്ഡലങ്ങളിലെ അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ട സാധുവായ 12 ഡി അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ഏപ്രില്‍ 21, 22, 23 തീയതികളില്‍ രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെ കൊല്ലം തേവള്ളി സര്‍ക്കാര്‍ മോഡല്‍ സ്‌കൂളില്‍ സജ്ജീകരിക്കുന്ന പോസ്റ്റല്‍ വോട്ടിംഗ് സെന്ററില്‍ വോട്ടു രേഖപ്പെടുത്താം. അര്‍ഹരായ 12ഡി അപേക്ഷകര്‍ക്ക് മറ്റുരീതിയില്‍ വോട്ടുരേഖപ്പെടുത്താന്‍ അനുവദിക്കില്ല.
വോട്ടര്‍മാര്‍ ഇലക്ഷന്‍ ഐ.ഡി, സര്‍വ്വീസ് ഐ.ഡി കാര്‍ഡ് എന്നിവ സഹിതം വോട്ടുചെയ്യാമെന്ന് വരണാധികാരി അറിയിച്ചു.
date
- Log in to post comments