Post Category
പൊതുതിരഞ്ഞെടുപ്പ് പരിശീലനം ഇന്ന് (ഏപ്രില്‍ 20)
ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളില്‍ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പോളിംഗ് ഉദ്യോഗസ്ഥരിലെ രണ്ടാംഘട്ട പരിശീലന പരിപാടിയില്‍ പങ്കെടുക്കാത്തവര്‍ക്കുള്ള പരിശീലനം ഇന്ന് (ഏപ്രില്‍ 20) രാവിലെ 10 ന് കൊല്ലം കര്‍മ്മലറാണി ട്രെയിനിംഗ് കോളജില്‍ നടത്തും. നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ പരിശീനത്തിന് ഹാജരാകാതിരുന്ന എല്ലാ പോളിംഗ് ഉദ്യോഗസ്ഥരും കൃത്യമായി പങ്കെടുക്കണം. പങ്കെടുക്കാത്തവര്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് മുന്നറിയിപ്പ് നല്‍കി.
date
- Log in to post comments