Skip to main content

ലോക്‌സഭ തിരഞ്ഞെടുപ്പ്; നിയോജക മണ്ഡല തലത്തിലുള്ള ഇ.വി.എം. കമീഷനിംഗ് നടന്നു

ആലപ്പുഴ: ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ നിയോജക മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ(ഇ.വി.എം) കമ്മിഷനിംഗ് വെള്ളിയാഴ്ച്ച നടന്നു. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് കമ്മിഷനിംഗ് നടത്തിയത്.

ആലപ്പുഴയിൽ പൊതു നിരീക്ഷകന്‍ പ്രജേഷ് കുമാര്‍ റാണ, വരണാധികാരിയായ ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗ്ഗീസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ കമ്മിഷനിംഗ് വിലയിരുത്താനെത്തി. മാവേലിക്കരയിൽ പൊതു നിരീക്ഷകന്‍ നാരായണ സിങ്, വരണാധികാരിയായ എ.ഡി.എം. വിനോദ് രാജ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ കമ്മിഷനിംഗ് വിലയിരുത്തി.

ഇ.വി.എം. കമ്മീഷനിങ് പൂർത്തിയാകുന്നതോടെ ഓരോ ബൂത്തിലേക്കുമുള്ള ഇ.വി.എം. (കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് ) വോട്ടെടുപ്പിന് സജ്ജമാകും.
ബാലറ്റ് പതിപ്പിച്ച മെഷീന്റെ കാര്യക്ഷമത ഉറപ്പുവരുത്തി ഇ.വി.എമ്മുകള്‍ സ്ട്രോങ് റൂമുകളിലേക്ക് മാറ്റും. കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവ 20 ശതമാനവും വിവിപാറ്റ് 30 ശതമാനവും കൂടുതലായി കരുതിയിട്ടുണ്ട്. 

തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജി.എസ്.രാധേഷ്, സീനിയർ സൂപ്രണ്ട് എസ്. അൻവർ, തിരഞ്ഞെടുപ്പ് ജൂനിയര്‍ സൂപ്രണ്ട് ടി.എ. ഗ്ലാഡ്വിന്‍, ഭെല്‍ എന്‍ജിനീയര്‍മാർ, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date