ലോക്‍സഭാ തിരഞ്ഞെടുപ്പ്: എക്‍സൈസ് പരിശോധനയില്‍ ലഹരിവസ്തുക്കള്‍ പിടികൂടി
ലോക്‍സഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ എക്‍സൈസ് വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയില്‍ കഞ്ചാവും ഹാഷിഷ് ഓയിലുമടക്കമുള്ള ലഹരി വസ്തുക്കള്‍ പിടികൂടി. തവനൂര്‍ നിയമസഭാ മണ്ഡല പരിധിയില്‍ നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്. രണ്ടു ലക്ഷം രൂപ വിലമതിക്കുന്ന 20 ഗ്രാം ഹാഷിഷ് ഓയിലാണ് എക്സൈസ് സംഘം പിടികൂടിയത്.
വണ്ടൂര്‍ നിയമസഭാ മണ്ഡല പരിധിയില്‍ നിന്നും 0.149 ഗ്രാം മെത്താംഫെറ്റമൈന്‍, 10 ഗ്രാം കഞ്ചാവ്, അഞ്ച് ലിറ്റര്‍ വിദേശ മദ്യം എന്നിവയും മലപ്പുറം നിയമസഭാ മണ്ഡല പരിധിയില്‍ നിന്നും 22 ഗ്രാം കഞ്ചാവ്, നിലമ്പൂര്‍ നിയമസഭാ മണ്ഡല പരിധിയില്‍ നിന്നും 700 മി. ലിറ്റര്‍ വിദേശ മദ്യം, മഞ്ചേരി നിയമസഭാ മണ്ഡല പരിധിയില്‍ നിന്നും 21.5 ലിറ്റര്‍ വിദേശ മദ്യം, പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡല പരിധിയില്‍ നിന്നും നാലു ലിറ്റര്‍ വിദേശ മദ്യം, വേങ്ങര നിയമസഭാ മണ്ഡല പരിധിയില്‍ നിന്നും 150 ഗ്രാം കഞ്ചാവ്, തിരൂര്‍, പൊന്നാനി നിയമസഭാ മണ്ഡലങ്ങളുടെ പരിധിയില്‍ നിന്നും 12 ഗ്രാം കഞ്ചാവ് വീതവും എക്സൈസ് സംഘം പിടികൂടി. സംഭവങ്ങളില്‍ എക്‍സൈസ് കേസെടുത്തിട്ടുണ്ട്.
- Log in to post comments