Post Category
സ്വീപ് ക്യാമ്പയിൻ: മത്സര വിജയികളെ പ്രഖ്യാപിച്ചു
തിരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായി മലപ്പുറം ജില്ലാ ഭരണകൂടം സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് യുവജനങ്ങളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ സ്ലോഗൻ/തീം റൈറ്റിങ്, ഡിജിറ്റൽ പോസ്റ്റർ ഡിസെനിങ്, മീം മേക്കിങ് തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. സ്ലോഗൻ / തീം മേക്കിങ്ങിൽ എ. മുഹമ്മദ് അർഷൽ ഒന്നാം സ്ഥാനവും, പി കെ എം സൈതലവി, എൻ കെ ഫസ്ന ജാബി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. മീം മേക്കിങ്ങിൽ ടി സിക്കന്ദർ അഹമ്മദ് വിജയിയായി. ഡിജിറ്റൽ പോസ്റ്റർ നിർമ്മാണത്തിൽ അഹമ്മദ് ഹാരിസ് കൊന്നോല ഒന്നാം സ്ഥാനവും, കാർട്ടൂണിസ്റ്റ് നവാസ് കോണോംപാറ രണ്ടാം സ്ഥാനവും എം ബിന്ദു മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
date
- Log in to post comments