Post Category
പോസ്റ്റർ മേക്കിങ് മത്സരം
ലോക്‍സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിതപെരുമാറ്റച്ചട്ടം പ്രചരിപ്പിക്കുന്നതിനായി മലപ്പുറം ജില്ലാ ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ മേക്കിങ് മത്സരം സംഘടിപ്പിക്കുന്നു. പ്രചാരണ പരിപാടികളിലും ഇലക്ഷൻ പ്രവർത്തനങ്ങളിലും ഹരിതചട്ട പാലനത്തിന്റെ പ്രാധാന്യത്തെ അനാവരണം ചെയ്യുന്ന തരത്തിലുള്ള പോസ്റ്ററുകളാണ് നിർമ്മിക്കേണ്ടത്. തിരഞ്ഞടുക്കുന്ന മികച്ച പോസ്റ്ററുകൾക്ക് സമ്മാനങ്ങൾ നൽകും. തയ്യാറാക്കിയ പോസ്റ്ററുകൾ ഏപ്രിൽ 24ന് രാവിലെ 10 മണിക്കകം iecdsmmalappuram@gmail.com എന്ന മെയിൽ ഐഡിയിൽ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 7736730600
date
- Log in to post comments