Post Category
പോളിങ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി
കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ശേഷം നടന്ന പരിശീലനത്തിൽ പങ്കെടുക്കാത്ത കോട്ടയം ജില്ലയിലെ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണി മുതൽ അഞ്ചുമണിവരെ കളക്്ട്രേറ്റ് കോൺഫറൻസ് ഹാളിലായിരുന്നു പരിശീലനം. പോളിങ് ഉദ്യോഗസ്ഥർക്കുള്ള ആദ്യഘട്ടം പരിശീലനം ഏപ്രിൽ മൂന്നുമുതൽ അഞ്ചുവരെയും രണ്ടാംഘട്ട പരിശീലനം ഏപ്രിൽ 18,19,20 തിയതികളിലുമായി അതത് നിയോജകമണ്ഡലങ്ങളിലെ പരിശീലനകേന്ദ്രങ്ങളിൽ സംഘടിപ്പിച്ചിരുന്നു.
date
- Log in to post comments