Post Category
പോളിങ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥർ ബാങ്ക് വിവരങ്ങൾ അപ്ലോഡ് ചെയ്യണം
ലോക്സഭാ തിരഞ്ഞെടുപ്പിന് ഓർഡർ സോഫ്റ്റ്വെയർ മുഖേന തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥരിൽ ഇനിയും ബാങ്ക് വിവരങ്ങൾ അപ്ലോഡ് ചെയ്യാത്തവർ വ്യക്തിഗത ലോഗിനിൽ ലോഗിൻ ചെയ്ത് വിവരങ്ങൾ അപ്ലോഡ് ചെയ്യണം. എന്തെങ്കിലും കാരണവശാൽ ഇതിന് സാധിച്ചില്ലെങ്കിൽ ഇന്ന് (ഏപ്രിൽ 24) വൈകിട്ട് അഞ്ചിനു മുമ്പായി അതത് എ.ആർ.ഒ.മാർക്ക് വിവരങ്ങൾ നൽകണം. ഐ.ഡി കാർഡിനായി ഏപ്രിൽ 22 നുള്ളിൽ ഫോട്ടോ അപ്ലോഡ് ചെയ്യാത്ത ഉദ്യോഗസ്ഥർ ഏപ്രിൽ 25ന് വിതരണകേന്ദ്രത്തിൽ ഡ്യൂട്ടിക്ക് ഹാജരാകുമ്പോൾ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ കൂടി കൊണ്ടുവരണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ അറിയിച്ചു.
date
- Log in to post comments