Skip to main content

കണക്ക് സമര്‍പ്പിക്കാത്തവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ തിരഞ്ഞെടുപ്പ് ചട്ടപ്രകാരമുള്ള ചെലവിന്റെ കണക്കുകള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് ചെലവ് നിരീക്ഷകന്‍ ഡോ. എ. വെങ്കടേഷ് ബാബുവിന്റെ നിര്‍ദേശപ്രകാരം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മൂന്നാംഘട്ട പരിശോധനയാണ് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസിന്റെ സാന്നിധ്യത്തില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയത്. രണ്ടാംഘട്ട ചെലവ് പരിശോധനയില്‍ മുന്നറയിപ്പ് നല്‍കിയിട്ടും കണക്ക് സമര്‍പ്പിക്കാത്ത പശ്ചാത്തലത്തിലാണ് നോട്ടീസ് നല്‍കിയത്. സ്ഥാനാര്‍ഥികള്‍ക്ക് പരമാവധി ചെലവിന്റെ പരിധി നിശ്ചയിച്ചിട്ടുണ്ട്.

ചെലവ്പരിശോധന സെല്ലിന്റെ നോഡല്‍ ഓഫീസറായ ഫിനാന്‍സ് ഓഫീസര്‍ ജി. ആര്‍. ശ്രീജ, അസിസ്റ്റന്റ് ഒബ്സര്‍വര്‍ ഡി. സതീശന്‍, നിയോജകമണ്ഡലതല അസിസ്റ്റന്റ് ഒബ്സര്‍വര്‍മാര്‍ തുങ്ങിയവര്‍ പങ്കെടുത്തു. സി. പി. ഐ. (എം), ആര്‍. എസ്. പി, ബി. ജെ. പി, എസ്. യു. സി. ഐ (സി), എ. പി.ഐ, ബി. എസ്. പി, സ്വതന്ത്രന്‍ എന്നിവരുടെ ചെലവ് രജിസ്റ്ററുകളാണ് പരിശോധിച്ചത്.

date