Skip to main content

കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്

        തിരുവനന്തപുരം കുടപ്പനക്കുന്ന് സർക്കാർ പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ നിന്നും എല്ലാ ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളിലും ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങൾ ലഭ്യമാണ്. ഗ്രാമശ്രീ ഇനത്തിൽപ്പെട്ട പിട കോഴിക്കുഞ്ഞുങ്ങളെ 25 രൂപ നിരക്കിലും പൂവൻ കോഴിക്കുഞ്ഞുങ്ങളെ 5 രൂപ നിരക്കിലുമാണ് ലഭിക്കുക. വിരിയിപ്പു മുട്ടകൾ വാങ്ങാൻ താൽപര്യമുള്ളവർ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 മണിവരെ 0471 2730804 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം.

പി.എൻ.എക്‌സ്. 1497/2024

date