Post Category
ലോക്സഭ തിരഞ്ഞെടുപ്പ് കരയില്‍ മാത്രമല്ല സ്വീപ്
വോട്ടെല്ലാം ബൂത്തിലെത്തിക്കാന്‍ സ്വീപ് (സിസ്റ്റമറ്റിക് വോട്ടര്‍ എഡ്യുക്കേഷന്‍ ആന്റ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍) നടത്തുന്ന പരിപാടികള്‍ സമസ്തമേഖലയിലേക്കും. വ്യത്യസ്തമായ പരിപാടികളിലൂടെ വോട്ടര്‍മാരെയെല്ലാം ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ഏറ്റവും വലിയ മീന്‍പിടുത്ത തുറമുഖങ്ങളായ ശക്തികുളങ്ങരയിലും നീണ്ടകരയിലും സ്വീപ് സംഘമെത്തി. ബോട്ടുകളില്‍ വോട്ടുസന്ദേശം ഉള്‍ക്കൊള്ളുന്ന സന്ദേശങ്ങള്‍ നിരത്തിയാണ് ജലമാര്‍ഗത്തിലൂടെയും വോട്ടുപ്രചാരണം നടത്തിയത്. മത്സ്യത്തൊഴിലാളികളെയെല്ലാം പോളിംഗ് ബൂത്തിലെത്തിക്കാനുള്ള ദൗത്യമാണ് ഇവിടെ നിര്‍വഹിക്കപ്പെട്ടത്.
date
- Log in to post comments