Skip to main content

ലോക്‌സഭ തിരഞ്ഞെടുപ്പ് : അവശ്യസര്‍വീസ് വോട്ടെടുപ്പ് അവസാനിച്ചു

*ലഭിച്ചത് 369 തപാല്‍ വോട്ടുകള്‍

ഇടുക്കി ലോക്‌സഭ മണ്ഡലത്തില്‍ അവശ്യസര്‍വീസിലെ തപാല്‍ ബാലറ്റ് വോട്ടെടുപ്പ് അവസാനിച്ചു. അംഗീകാരം ലഭിച്ച 528 അപേക്ഷകരില്‍ 369 പേരാണ് വോട്ടു ചെയ്തത്. ഫോം 12 ഡി അപേക്ഷ നല്‍കി അനുമതി ലഭിച്ചവര്‍ക്കാണ് തപാല്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരമുണ്ടായിരുന്നത്.
സംസ്ഥാനത്ത് പൊലീസ്, അഗ്നിരക്ഷാസേന, ജയില്‍, എക്‌സൈസ്, മില്‍മ, ഇലക്ട്രിസിറ്റി, ജലഅതോറിറ്റി, കെ.എസ്.ആര്‍.ടി.സി., ട്രഷറി, ആരോഗ്യ സര്‍വീസസ്, വനം, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ ഓള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍, ബി.എസ്.എന്‍.എല്‍, റെയില്‍വേ, പോസ്റ്റ് ആന്‍ഡ് ടെലഗ്രാഫ്, മാധ്യമപ്രവര്‍ത്തകര്‍, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എന്നിവയെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അവശ്യസര്‍വീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈ വിഭാഗത്തില്‍ മൂവാറ്റുപുഴ മണ്ഡലത്തില്‍ 90.79 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തി. ഏറ്റവും കൂടിയ കണക്കാണിത്. കുറവ് രേഖപ്പെടുത്തിയത് ദേവികുളം മണ്ഡലത്തിലാണ്. ഇവിടെ 42.31 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്.കോതമംഗലം- 79.33, ഉടുമ്പഞ്ചോല-68.18, തൊടുപുഴ- 66.67, ഇടുക്കി- 51.72, പീരുമേട് - 62.50 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ വോട്ടിങ് ശതമാനം. 12ഡി യില്‍ അപേക്ഷ നല്‍കി അംഗീകരിച്ചിട്ടുള്ള വോട്ടര്‍മാര്‍ക്ക് ഈ മാര്‍ഗ്ഗത്തിലല്ലാതെ മറ്റൊരു രീതിയിലും വോട്ടു ചെയ്യാനാവില്ല. ഫോറം 12ഡി യില്‍ അപേക്ഷ നല്‍കാത്തവരും ഫോറം 12ഡി അപേക്ഷ അംഗീകരിച്ചിട്ടില്ലാത്തവരും ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യേണ്ടതാണ്.
മൂവാറ്റുപുഴ - നിര്‍മ്മല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൂവാറ്റുപുഴ , കോതമംഗലം- ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് കോതമംഗലം ,ദേവികുളം - റവന്യു ഡിവിഷണല്‍ ഓഫീസ്, ദേവികുളം,ഉടുമ്പന്‍ചോല -മിനി സിവില്‍ സ്റ്റേഷന്‍, നെടുംകണ്ടം, തൊടുപുഴ- താലൂക്ക് ഓഫീസ്, തൊടുപുഴ, ഇടുക്കി - താലൂക്ക് ഓഫീസ്, ഇടുക്കി, പീരുമേട് - മരിയന്‍ കോളേജ്, കുട്ടിക്കാനം എന്നിവയായിരുന്നു താലൂക്കുകളിലെ തപാല്‍ വോട്ടിങ് കേന്ദ്രങ്ങള്‍.

date