Post Category
ജല മോഷണം പിടികൂടി
കേരള ജല അതോറിറ്റി പി.എച്ച് സെക്ഷന്‍ (നമ്പര്‍ ഒന്ന്) മലപ്പുറത്തിന് കീഴിലുള്ള ആന്റിതെഫ്റ്റ് സ്ക്വാഡ് കോഡൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് ഇടങ്ങളില്‍ ജലമോഷണം കണ്ടെത്തി. ശുദ്ധജലം ലഭിക്കാത്തതുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ജലമോഷണം നടത്തിയ വ്യക്തികളില്‍ നിന്ന് പിഴ ഈടാക്കും. അസിസ്റ്റന്റ്, മീറ്റര്‍ ഇന്‍സ്പെക്ടര്‍, മീറ്റര്‍ റീഡര്‍ എന്നിവരാണ് പരിശോധനാ സ്ക്വാഡില്‍ ഉണ്ടായിരുന്നത്.
date
- Log in to post comments