Skip to main content

ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു

ലോക്‍സഭ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ   ഭാഗമായി മലപ്പുറം  ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ ഫുട്ബോൾ ഷൂട്ട്ഔട്ട് മത്സരവും സിഗ്നേച്ചർ ക്യാമ്പയിനും സംഘടിപ്പിച്ചു. മലപ്പുറം കോട്ടക്കുന്നിൽ നടന്ന പരിപാടിയുടെ  ഉദ്ഘാടനം അസിസ്റ്റന്റ്  കളക്ടർ സുമിത് കുമാർ ഠാക്കൂർ  നിര്‍വഹിച്ചു. തിരഞ്ഞെടുപ്പ് വേളയിൽ ഹരിത ചട്ടം പാലിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ  സംഘടിപ്പിച്ചത്.  ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ എ. ആതിര, അസിസ്റ്റന്റ് കോ ഓർഡിനേറ്റർമാരായ  ടി.എസ് അഖിലേഷ്, ആര്‍.ജി രാഖി, ടെക്നിക്കൽ കൺസൾട്ടന്റ് കെ.വിനീത് , പ്രോഗ്രാം ഓഫീസർ സിറാജുദ്ധീൻ കെ ,  മുഹമ്മദ് സാലിഹ് ടി , റീം ബുഷ്‌റ കെ എന്നിവർ  പങ്കെടുത്തു. (ഫോട്ടോ സഹിതം) 

date