Skip to main content

മദ്യവില്‍പ്പന പാടില്ല

ലോക്‌സഭ തിരഞ്ഞെടുപ്പു് നടക്കുന്നതിനാല്‍  ഏപ്രില്‍ 24 വൈകിട്ട് ആറു മണി  മുതല്‍ വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ 26 വൈകിട്ട് ആറു മണി വരെയുള്ള 48 മണിക്കൂര്‍  സംസ്ഥാനത്ത് മദ്യവില്‍പന നിരോധിച്ചു.  വോട്ടെണ്ണല്‍ ദിവസമായ ജൂണ്‍ നാലിനും മദ്യ നിരോധനം ബാധകമാണ്. നിരോധനമുള്ള ദിവസങ്ങളില്‍ മദ്യവില്‍പന ഷോപ്പുകള്‍, ബാര്‍ ഹോട്ടലുകള്‍, സ്ഥാപനങ്ങള്‍ എന്നിവ വഴി മദ്യം വില്‍ക്കാനോ നല്‍കാനോ പാടില്ല.  സ്വകാര്യ സ്ഥലത്തും പൊതുസ്ഥലത്തും നിരോധനം ബാധകമാണ്.  വ്യക്തികള്‍ മദ്യം ശേഖരിച്ച് വെക്കുന്നതും അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ മദ്യം സൂക്ഷിക്കുന്നതും കുറ്റകരമാണ്. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ അബ്കാരി നിയമമനുസരിച്ച് കര്‍ശന നടപടി സ്വീകരിക്കും.  വോട്ടര്‍മാരെ മദ്യമോ മറ്റ് പാരിതോഷികങ്ങളോ നല്‍കി സ്വാധീനിക്കുന്നത് 1951 ലെ ജനപ്രാതിനിത്യ നിയമമനുസരിച്ച് കുറ്റകരമാണ്.

date