ലോക്‌സഭ തിരഞ്ഞെടുപ്പ്: അവധി പ്രഖ്യാപിച്ചു
ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രില്‍ 26 വെള്ളിയാഴ്ച എല്ലാ പൊതു ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ചു. അന്നേ ദിവസം സംസ്ഥാനത്തെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടെയുള്ള അവധിയായിരിക്കും. ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന് കീഴിലുള്ള എല്ലാ സ്വകാര്യ സംരംഭങ്ങള്‍, സ്വകാര്യ വ്യവസായ കേന്ദ്രങ്ങള്‍, മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്കും അന്നേദിവസം ശമ്പളത്തോടെയുള്ള അവധി നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിലേക്കായി വോട്ടെടുപ്പിന്റെ തലേ ദിവസം ഏപ്രില്‍ 25-ന്, ജില്ലയിലെ പോളിംഗ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും പോളിംഗ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ജില്ല തിരഞ്ഞെടുപ്പ് ഓഫീസറും ജില്ല കളക്ടറുമായ അലക്‌സ് വര്‍ഗീസ് അവധി പ്രഖ്യാപിച്ച് ഉത്തരവായി.
- Log in to post comments