Skip to main content

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോളിങ് ബൂത്തുകളില്‍ ഉദ്യോഗസ്ഥ വിന്യാസം പൂര്‍ത്തിയായി - ജില്ലാ കലക്ടര്‍

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ മുഴുവന്‍ പോളിങ് ബൂത്തുകളിലും പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് -സെക്കന്റ് -തേര്‍ഡ് പോളിങ് ഓഫീസര്‍മാര്‍ എന്നിവരുടെ വിന്യാസം പൂര്‍ത്തിയായി എന്ന് തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് .

ജില്ലയില്‍ 1951 ബൂത്തുകളിലായി 2325 പ്രിസൈഡിങ് ഓഫീസര്‍, 2325 ഫസ്റ്റ് പോളിങ് ഓഫീസര്‍, 4650 സെക്കന്റ് -തേര്‍ഡ് പോളിങ് ഓഫീസര്‍ എന്നിവരുടെ വിന്യാസം പൂര്‍ത്തിയായി. പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥര്‍ ബൂത്തുകളില്‍ എത്തി ക്രമീകരണങ്ങള്‍ നടത്തി തിരഞ്ഞെടുപ്പ് ദിന പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാണ് .

നിയോജകമണ്ഡല അടിസ്ഥാനത്തില്‍ വിന്യസിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ കണക്ക് ( അസംബ്ലി മണ്ഡലം , ബൂത്തുകളുടെ എണ്ണം, പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍, സെക്കന്റ്-തേര്‍ഡ് പോളിങ് ഓഫീസര്‍ എന്ന ക്രമത്തില്‍ )

കരുനാഗപ്പള്ളി - 182,217,217,434

ചവറ - 165,196,196,392

കുന്നത്തൂര്‍ - 199,237,237,474

കൊട്ടരക്കര -186,222,222,444

പത്തനാപുരം -169,203,203,406

പുനലൂര്‍ - 196,234,234,468

ചടയമംഗലം - 187,223,223,446

കുണ്ടറ -185,220,220,440

കൊല്ലം - 164,195,195,390

ഇരവിപുരം -159,189,189,378

ചാത്തന്നൂര്‍ -159,189,189,378

date