Skip to main content

തെരഞ്ഞെടുപ്പ് മികച്ചനിലയിൽ നടത്താനായി: പൊതുനിരീക്ഷകൻ

 

കോട്ടയം: കോട്ടയം ലോക്‌സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് സമാധാനപരവും സുഗമവുമായിരുന്നെന്നും മികച്ചനിലയിൽ നടത്താൻ കഴിഞ്ഞെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ നിയോഗിച്ച പൊതുനിരീക്ഷകൻ മൻവേഷ് സിങ് സിദ്ദു പറഞ്ഞു. കോട്ടയം ഗവൺമെന്റ് കോളജിൽ ചേർന്ന വോട്ടെടുപ്പിന്റെ സ്‌കൂട്ടണി യോഗത്തിനുശേഷം സ്ഥാനാർഥികളോടും ചീഫ് ഏജന്റുമാരോടും സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് മികച്ച നിലയിൽ സുഗമമായി നടത്തുന്നതിന് എല്ലാവരും സഹകരിച്ചതായും അദ്ദേഹം പറഞ്ഞു. 
 

date