Skip to main content

പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന ഐടി മിഷന് കീഴിൽ IIITMK - IMG സംയുക്തമായി നടത്തുന്ന പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണസ് (PGDEG) കോഴ്‌സിന് സർക്കാർ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കോഴ്‌സ് കാലാവധി. ജീവനക്കാർ മേലധികാരികൾ മുഖേന വിശദമായ അപേക്ഷ ബയോഡാറ്റയോടൊപ്പം സമർപ്പിക്കണം. https://duk.ac.in/admission/apply/ മുഖേനയാണ് അപേക്ഷിക്കേണ്ടത്. മെയ് 31 നകം അപേക്ഷ സമർപ്പിക്കണം. തെരെഞ്ഞെടുക്കപ്പെടുന്നവർക്കു അറിയിപ്പ് ലഭിക്കും. വിശദ വിവരങ്ങൾക്ക്:  itmission.kerala.gov.in.

പി.എൻ.എക്‌സ്. 1534/2024

 

date