Post Category
ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ്
കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ്റ് സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി 'ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ്' സംഘടിപ്പിക്കും. മെയ് എട്ട് മുതല്‍ 10 വരെ കളമശ്ശേരി കിഡ് ക്യാമ്പസ്സിലാണ് പരിശീലനം. വിവിധ വകുപ്പുകളുടെ നിയമങ്ങള്‍-ലഭിക്കേണ്ട ലൈസന്‍സുകള്‍, കെ-സ്വിഫ്റ്റ് പോര്‍ട്ടല്‍ മുഖേനയുള്ള അനുമതികള്‍ എന്നീ വിഷയങ്ങള്‍ ഉള്‍പെടും. http://kied.info/training-calender/ ല്‍ മെയ് അഞ്ചിനകം അപേക്ഷിക്കണം. തിരെഞ്ഞെടുക്കപ്പെടുന്ന 35 പേര് മാത്രം ഫീസ് അടച്ചാല്‍ മതി. ഫീസ്: പൊതുവിഭാഗത്തിന് 2,950രൂപയും, താമസമില്ലാതെ: 1,200രൂപയും എസ്.സി/എസ് റ്റി വിഭാഗത്തിന് 1,800രൂപയും താമസമില്ലാതെ 800രൂപയും ഫോണ്‍: 0484 2532890 / 2550322/ 9188922800.
date
- Log in to post comments