Skip to main content

*കരിങ്കല്‍ ക്വാറി: പബ്ലിക് ഹിയറിങ് മെയ് 23ന്*

കൊണ്ടോട്ടി താലൂക്കിലെ ചെറുകാവ് വില്ലേജില്‍ എം.സി മായിന്‍ ഹാജി എന്നയാളുടെ ഉടമസ്ഥതയിലുള്ള കാലിക്കറ്റ് ഗ്രാനൈറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ഗ്രാനൈറ്റ് ക്വാറിക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട പബ്ലിക് ഹിയറിംഗ് മെയ് 23ന് രാവിലെ 11.30ന് മലപ്പുറം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി സ്മാരകത്തില്‍ നടക്കും. സ്ഥാപനത്തിന്റെ പ്രതിനിധികള്‍ പദ്ധതി വിശദീകരിക്കും. പൊതുജനങ്ങള്‍ക്ക് പദ്ധതി സംബന്ധിച്ച സംശയങ്ങളും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.

date