Skip to main content

സംരംഭകർക്ക് പരിശീലനം

പ്രവർത്തന കാര്യക്ഷമത നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിൻറെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എന്റർപ്രണര്ഷിപ്പ് ഡവലപ്മെന്റിന്റെ (കെ.ഐ.ഇ.ഡി) ആഭിമുഖ്യത്തില്‍ അഞ്ചു ദിവസത്തെ ഗ്രോത്ത് പൾസ് എന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. മെയ് 14 മുതൽ 18 വരെ വരെ കളമശ്ശേരിയിൽ ഉള്ള കെ.ഐ.ഇ.ഡി ക്യാംപസിൽ വെച്ചാണ് പരിശീലനം. നിലവിൽ സംരംഭം തുടങ്ങി അഞ്ചു വർഷത്തിൽ താഴെ പ്രവൃത്തി പരിചയമുള്ള സംരംഭകർക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവർ www.kled.info/training-calender/ ൽ ഓൺലൈനായി മെയ് 10 ന് മുമ്പ് അപേക്ഷിക്കണം.  കൂടുതൽ വിവരങ്ങൾക്ക്: 0484 2532890/ 2550322/ 9188922800.

 

date