Skip to main content

നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം: ബ്ലോക്ക് തല മത്സരം ഇന്ന്

ലോക ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ വേൾഡ് വൈഡ് ഫണ്ടുമായി സഹകരിച്ച് നടത്തുന്ന ബ്ലോക്ക് തല ക്വിസ് മത്സരങ്ങൾ ഇന്ന് (മെയ് ഏഴ്) രാവിലെ 9.30 ന് നടക്കും.  പെരിന്തൽമണ്ണ ബ്ലോക്ക് പരിധിയിൽ ഉള്ള വിദ്യാർഥികൾക്ക് പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി ഹാളിലും മറ്റു ബ്ലോക്ക് പരിധിയിലുള്ളവർക്ക് അതത് ബ്ലോക്ക് പഞ്ചായത്ത് ഹാളുകളിലുമാണ് മത്സരങ്ങള്‍ നടക്കുക. ഓരോ ബ്ലോക്ക് തലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന നാല് വിദ്യാർഥികൾക്ക് മെയ് 10ന് നടക്കുന്ന ജില്ലാതല ക്വിസ് മത്സരത്തിൽ പങ്കെടുക്കാം.

 

date